കൂട്ടമാനഭംഗം: ഡല്‍ഹി പോലീസ് അഡീഷണല്‍ കമ്മീഷണര്‍മാര്‍ക്കു സസ്പെന്‍ഷന്‍
ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ ബസില്‍ മാനഭംഗം ചെയ്യുന്നതു തടയുന്നതിലും സുരക്ഷാകാര്യങ്ങളിലും വീഴ്ച വരുത്തിയതിന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍മാരായ മോഹന്‍ സിംഗ് ദബാസ്, യാഗ്റാം എന്നിവരെ ഇന്നലെ സസ്പെന്‍ഡു ചെയ്തു. ചില ടെലിവിഷന്‍ ചാനലുകളും മാധ്യമപ്രവര്‍ത്തകരും സമരക്കാരെ അക്രമത്തിനു പ്രേരിപ്പിച്ചതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ കുറ്റപ്പെടുത്തി. പോലീസ് കമ്മീഷണറെ പുറത്താക്കണമെന്നു മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.