സിനഡിന്റെ വിജയത്തിനായി പ്രാര്‍ഥിക്കണമെന്നു മാര്‍പാപ്പ
സിനഡിന്റെ വിജയത്തിനായി പ്രാര്‍ഥിക്കണമെന്നു മാര്‍പാപ്പ
Thursday, September 18, 2014 12:18 AM IST
ന്യൂഡല്‍ഹി: ഒക്ടോബര്‍ അഞ്ചു മുതല്‍ 19 വരെ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ വിജയത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ കത്തോലിക്കരോടും അഭ്യര്‍ഥിച്ചു. കുടുംബത്തെപ്പറ്റിയാണ് ഈ അസാധാരണ സിനഡ് ചര്‍ച്ച ചെയ്യുക. ഇതിനുവേണ്ടി 28 നു പ്രത്യേക പ്രാര്‍ഥന നടത്തണമെന്നും മാര്‍പാപ്പ നിര്‍ദേശിച്ചു.

മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടേറിയറ്റ് ഇതിനായി തയാറാക്കിയ പ്രാര്‍ഥന സിനഡ് കഴിയുംവരെ ചൊല്ലണമെന്നു സിനഡ് ജനറല്‍ സെക്രട്ടറി കര്‍ദിനാള്‍ ലൊറന്‍സോ ബാള്‍ഡിസെരി ആവശ്യപ്പെട്ടതായി സിബിസിഐ വക്താവ് ഫാ. ജോസഫ് ചിന്നയ്യന്‍ അറി യിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.