മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി
Sunday, September 21, 2014 12:13 AM IST
മുംബൈ: ഒക്ടോബര്‍ 15നു നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനും ലോക്സഭാ ഉപതെരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം പുറത്തിറങ്ങി.

228 അംഗ നിയമസഭയിലേക്കും ഗോപിനാഥ് മുണ്െടയുടെ മരണത്തെത്തുടര്‍ന്ന് ബീഡ് ലോക്സഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പു നടക്കുക. സെപ്റ്റംബര്‍ 27 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ ഒന്നുവരെ പത്രിക പിന്‍വലിക്കാം.

ഒക്ടോബര്‍ 19ന് വോട്ടെണ്ണല്‍. 228 സീറ്റില്‍ 29 സീറ്റ് എസ്സിക്കും 25 സീറ്റ് എസ്ടിക്കും സംവരണം ചെയ്തിട്ടുണ്ട്. നവംബര്‍ എട്ടിനാണു നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.