പഞ്ചാംഗ സംവിധാനം പരിഷ്കരിക്കണമെന്നു പണ്ഡിതര്‍
Tuesday, September 23, 2014 12:27 AM IST
താനെ: രാശികളെക്കുറിച്ചു വിവരിക്കുന്ന ഇന്ത്യയിലെ പഞ്ചാംഗ സംവിധാനം പരിഷ്കരിക്കണമെന്ന് ഭാരതീയ വിദ്യാഭവന്റെ ഗാന്ധി സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ഹ്യൂമന്‍ വാല്യൂസിന്റെ ബാംഗളൂര്‍ ഡയറക്ടര്‍ ഡോ. എസ്. ബാലചന്ദ്ര റാവു.

ഭാരതീയ ഗണിത ശാസ്ത്രജ്ഞ നായ ഭാസ്കരാചാര്യരുടെ ഒമ്പതാം ജന്മശതാബ്ദി പ്രമാണിച്ച് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ അല്‍ഗരിതമിക് ഹാന്‍ഡ്ബുക്കായ കാരണകുതൂഹലയുടെ പ്രധാന്യത്തെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, തെക്കേ ഇന്ത്യയില്‍ രണ്ടു പഞ്ചാംഗങ്ങള്‍ നിലവിലുണ്െടന്നും ഇതിന്റെ സാംഗത്യമെന്തെന്നും തമിഴ്നാട്ടില്‍നിന്ന് എത്തിയവര്‍ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.