പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നിരാശാജനകമെന്നു കോണ്‍ഗ്രസ്
Thursday, October 2, 2014 12:14 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ പുതിയ നേട്ടമൊന്നും ചൂണ്ടിക്കാട്ടാനില്ലെന്നും നിരാശാജനകമെന്നും കോണ്‍ഗ്രസ്. ഇന്ത്യയില്‍നിന്നു കൊണ്ടുപോയവരും അല്ലാത്തവരുമായ നിരവധി ആര്‍പ്പുവിളിക്കാരാണ് മോദിയുടെ സന്ദര്‍ശനം വലിയൊരു സംഭവമാണെന്നു വിളിച്ചുപറയുന്നതെന്ന് പാര്‍ട്ടി വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.

പാവപ്പെട്ടവരാരും അവിടെയുണ്ടായിരുന്നില്ല. 5000 മുതല്‍ 10,000 വരെ ഡോളര്‍ നല്കി സീറ്റ് ബുക്ക് ചെയ്തവരാണവര്‍. മാഡിസണ്‍ സ്ക്വയറില്‍ നന്നായി അഭിനയിച്ചവരും പാടിയവരുമുണ്ട്. അവരെയാണു മോദി അഭിനന്ദിച്ചത്. തന്റെ കാലത്താണ് രാജ്യപുരോഗതിയുണ്ടാകുന്നതെന്നു വിചാരിക്കുന്നതു മൌഢ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രാചാരണത്തിനു പോകുന്നതുപോലെയാണ് മോദി പോയതെ ന്നും ആനന്ദ് ശര്‍മ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.