ബിജെപിക്കു നിരുപാധിക പിന്തുണ നല്‍കില്ല: ഉദ്ധവ് താക്കറെ
ബിജെപിക്കു നിരുപാധിക പിന്തുണ നല്‍കില്ല: ഉദ്ധവ് താക്കറെ
Monday, October 20, 2014 11:55 PM IST
മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിക്കു ശിവസേന നിരുപാധിക പിന്തുണ നല്‍കില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. താന്‍ വീട്ടില്‍ കാണുമെന്നും പിന്തുണ ആവശ്യമുള്ളവര്‍ അവിടെ വരട്ടെയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപി പുറത്തുനിന്നു ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്. എന്‍സിപിയുടെ പിന്തുണയോടെ മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനമെങ്കില്‍ അങ്ങനെത ന്നെ നടക്കട്ടെയെന്നും ഉദ്ധവ് പറഞ്ഞു.


തെരഞ്ഞെ ടുപ്പില്‍ 60 സീറ്റ് നേടാന്‍ ശിവ സേന യ്ക്കു സാധിച്ചു. ബാല്‍ താക്കറയെ വേദനിപ്പിച്ചവരെ പരാജയപ്പെടുത്തി. മുന്‍സേനാ നേതാക്കളായ നാരായണ്‍ റാണയെയും ഗണേഷ് മാലിക്കിനെയും ശിവസേന പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.