വൈഎസ്ആര്‍സി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
Saturday, October 25, 2014 12:43 AM IST
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അല്ലഗഡ നിയമസഭാ മണ്ഡലത്തില്‍നിന്ന് വൈഎസ്ആര്‍സി സ്ഥാനാര്‍ഥി ഭൂമ അഖില പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ രണ്ടു സ്വതന്ത്രര്‍ പത്രിക പിന്‍വലിച്ചതോടെ മത്സരരംഗത്ത് അഖില പ്രിയ മാത്രമായി. തുടര്‍ന്ന് അഖിലയെ വരണാധികാരി വിജയിയായി പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ടിഡിപിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നില്ല.


അഖിലയുടെ മാതാവ് ശോഭ നാഗി റെഡ്ഡി മേയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വാഹനാപകടത്തില്‍ മരണപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പില്‍ ശോഭ വിജയിച്ചെങ്കിലും അത് അസാധുവായി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിക്കുകയും ഉപതെരഞ്ഞെടുപ്പിന് ഉത്തരവിടുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.