വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തീപിടിത്തം
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തീപിടിത്തം
Saturday, October 25, 2014 11:57 PM IST
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനു സമീപം ചേരിയില്‍ വന്‍തീപിടിത്തം. മുപ്പതോളം കുടിലുകള്‍ കത്തി നശിച്ചു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഇന്നു രാവിലെ പത്തരയ്ക്കു ശേഷമാണു തീപിടിത്തം ഉണ്ടായതായി ഫയര്‍ ഫോഴ്സിനു വിവരം ലഭിക്കുന്നത്. പതിനൊന്നരയോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പടക്കം പൊട്ടിക്കലിനിടെ ഇന്നലെ ഡല്‍ഹിയില്‍ പലയിടത്തും ചെറു തീപിടിത്തങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ രാത്രി മാത്രം ഏകദേശം 239 ലധികം ഫോണ്‍കോളുകള്‍ ഡല്‍ഹി ഫയര്‍ഫോഴ്സിനു ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.