ഇനി പെന്‍ഷന്‍ പുതുക്കാം വിരല്‍ത്തുമ്പിലൂടെ
Friday, November 21, 2014 12:05 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ ജീവനോടെയുണ്െടന്നു സ്വയം സാക്ഷ്യപ്പെടുത്തുന്നതിനായി ഇനി മുതല്‍ വിവിധ ഓഫീസുകളുടെ പടികള്‍ കയറിയിറങ്ങേണ്െടന്ന ആശ്വാസത്തില്‍. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ പെന്‍ഷന്‍ പുതുക്കി കിട്ടുന്നതിനുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റുമായി നേരിട്ടു ഹാജരാകുന്നതിനു പകരം ഇതു കംപ്യൂട്ടറിലോ മൊബൈല്‍ ഫോണ്‍ വഴിയോ പുതുക്കാവുന്ന പുതിയ സംവിധാനമാണു ജീവന്‍ പ്രമാണ്‍. പെന്‍ഷന്‍കാര്‍ക്കു ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ജീവന്‍ പ്രമാണ്‍ പദ്ധതി കഴിഞ്ഞ മാസം പത്തിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ ഒരു കോടിയിലേറെ വരുന്ന പെന്‍ഷര്‍ക്കാര്‍ക്ക് ആശ്വാസമാകുന്ന ഈ പദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നതു കേന്ദ്ര വിവരസാങ്കേതിക വകുപ്പാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്നവര്‍ ഇതുവരെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തിയാണു ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിവന്നിരുന്നത്. അസുഖങ്ങളോ അവശതയോ മൂലം നേരിട്ടു ഹാജരാകാന്‍ കഴിയാത്തവര്‍ കേന്ദ്ര പെന്‍ഷന്‍ ഓഡിറ്റില്‍ ഓഫീസ് നിര്‍ദേശിച്ചിട്ടുള്ള ഓഫീസില്‍ നിന്നുള്ള മറ്റു സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടിയിരുന്നു. എന്നാല്‍, പുതിയ സംവിധാനം നിലവില്‍ വന്നതോടെ സ്മാര്‍ട്ട് ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാവുന്നതാണ്. ഇലക്ട്രോണിക് സംവിധാനത്തില്‍ വിവരം രേഖപ്പെടുത്തിയ ഉടന്‍ തന്നെ കേന്ദ്ര സെര്‍വറില്‍ പെന്‍ഷന്‍കാരനെക്കുറിച്ചുള്ള വിവരം പുതുക്കും. പ്രായാധിക്യം മൂലം ലൈഫ് സര്‍ട്ടിഫിക്കറ്റുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്.

നിലവില്‍ അമ്പതു ലക്ഷം പേര്‍ കേന്ദ്രപെന്‍ഷനും അത്രത്തോളം തന്നെ ആളുകള്‍ സംസ്ഥാന പെന്‍ഷനും കൈപ്പറ്റുന്നവരായുണ്ട്. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സോഫറ്റ്വെയര്‍ പെന്‍ഷന്‍കാര്‍ക്കു സൌജന്യമായി ലഭ്യമാക്കും. ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയനുസരിച്ചു അക്ഷയ സെന്റര്‍ പോലുള്ള പൊതുസേവന കേന്ദ്രങ്ങളിലും ഇതിനുള്ള സൌകര്യമൊരുക്കും.

ഇനി മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്നു വിരമിച്ചവര്‍ക്കു വീട്ടിലിരുന്നു തന്നെ കംപ്യൂട്ടര്‍ വഴിയോ മൊബൈല്‍ വഴിയോ ലൈഫ് സര്‍ട്ടിഫിക്കറ്റും മറ്റു ബയോ മെട്രിക് വിവരങ്ങളും നല്‍കി പെന്‍ഷന്‍ പുതുക്കാവുന്നതാണ്.


ആധാര്‍ കാര്‍ഡിനെ അടിസ്ഥാനപ്പെടുത്തിയാണു ഇനി മുതല്‍ പെന്‍ഷര്‍ക്കാര്‍ക്കു ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇന്റര്‍നെറ്റോ ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷനുള്ള ഫോണുകളോ കൈകാര്യം ചെയ്യുന്ന പെന്‍ഷന്‍കാര്‍ക്കു നേരിട്ടോ മറ്റൊരാളുടെ സഹായത്താലോ പെന്‍ഷന്‍ വിവരങ്ങള്‍ പുതുക്കാം. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്ന കേന്ദ്രങ്ങളിലെ ജീവന്‍ പ്രമാണ്‍ പദ്ധതിക്കു ചുമതലപ്പെടുത്തിയിരിക്കുന്ന ജീവനക്കാര്‍ വഴി ആധാര്‍ കാര്‍ഡുപയോഗിച്ചും പെന്‍ഷന്‍ വിവരങ്ങള്‍ പുതുക്കാം.

രാജ്യത്ത് 40,000 കേന്ദ്രങ്ങള്‍ക്കു ജീവന്‍ പ്രമാണ്‍ പദ്ധയിലേക്കായി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇനി മുതല്‍ പെന്‍ഷന്‍ പുതുക്കേണ്ടിതിനു നേരിട്ട ബാങ്കിലുമെത്തേണ്ടതില്ലാത്തതിനാല്‍ പെന്‍ഷന്‍ അക്കൌണ്ട് എടുത്തിരിക്കുന്ന ബാങ്കിന്റെ പരിസരത്തു നിന്നു മറ്റു സ്ഥലങ്ങളിലേക്കു മാറിത്താമസിച്ചിരിക്കുന്ന പെന്‍ഷന്‍കാര്‍ക്കാണു ഈ പദ്ധതി ഏറെ സഹായമാകുന്നത്.

ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനു എന്‍റോള്‍ ചെയ്യുന്നവിധം

1. ഷലല്മിുൃമാമമി.ഴ്ീ.ശി എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കേഷന്‍ നടത്താവുന്നതാണ്.

2. വ്യക്തിഗത കംപ്യൂട്ടറോ ലാപ്ടോപ്പോ ഉപയോഗിക്കുന്നവര്‍ക്കു ഈ ആപ്ളിക്കേഷന്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

3. ആന്‍ഡ്രോയ്്ഡ്, സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷനുകളില്‍ ജീവന്‍ പ്രമാണ്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

4. ജീവന്‍ പ്രമാണ്‍ ആപ്ളിക്കേഷനില്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കംപ്യൂട്ടറില്‍ മൊബൈലിലും ഡൌണ്‍ലോഡ് ചെയ്തിരിക്കുന്ന ബയോമെട്രിക് ഡിവൈസിലൂടെ വിരലടയാളം രേഖപ്പെടുത്തണം. ഇതിന്റെ ഓരോ വിവരങ്ങളും സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭിക്കും.

5. ബയോമെട്രിക് അടയാളങ്ങള്‍ ആധാര്‍ കാര്‍ഡിലെ പ്രസ്തുത അടയാളങ്ങളുമായി സാമ്യം കാണിക്കുമ്പോള്‍ പെന്‍ഷന്‍കാരന്റെ ഓണ്‍ലൈന്‍ ജീവന്‍ പ്രമാണ്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പൂര്‍ത്തിയാകുന്നു.

6. പെന്‍ഷന്‍കാര്‍ക്ക് ഈ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ പിഡിഎഫ് ഫയല്‍ ലഭ്യമാകുന്നതും പ്രിന്റ് എടുക്കാവുന്നതുമാണ്. ഇതിനുപുറമേ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി ഇതൊരു സുപ്രധാന രേഖയായി ബാങ്കുകളിലും മറ്റും ഹാജരാക്കാവുന്നതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.