തിരുനെല്‍വേലിയില്‍ ജാതിസംഘര്‍ഷം: സവര്‍ണ യുവാവ് കൊല്ലപ്പെട്ടു
Tuesday, November 25, 2014 12:19 AM IST
തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിവെ പാളയംകോട്ടയ്ക്കു സമീപം മേലപ്പട്ടം ഗ്രാമത്തിലുണ്ടായ ജാതിസംഘര്‍ഷത്തില്‍ സവര്‍ണ വിഭാഗക്കാരനായ യുവാവ് കൊല്ലപ്പെട്ടു. ദളിത് വിഭാഗക്കാരാണു സംഭവത്തിനു പിന്നിലെന്നു പോലീസ് വ്യക്തമാക്കി.

എം. അറുമുഖ നൈനാര്‍(27) ആണു കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ രണ്ടു ദളിത് യുവാക്കള്‍ കൊല്ലപ്പെട്ടതിനു പ്രതികാരമാണിതെന്നു സംശയിക്കുന്നു. അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണു ജാതിസ്പര്‍ധയിലേക്കു വഴിമാറിയത്. യുവാവ് കൊല്ലപ്പെട്ടതോടെ ഗ്രാമത്തില്‍ സംഘര്‍ഷം രൂക്ഷമായി. ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വന്‍ പോലീസ് സംഘത്തെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.