സിന്ധുരത്ന അപകടം: എഴു നാവികര്‍ കുറ്റക്കാര്‍
Wednesday, November 26, 2014 12:15 AM IST
ന്യൂഡല്‍ഹി: രണ്ടു നാവികരുടെ മരണത്തിനിടയാക്കിയ ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലിലെ അഗ്നിബാധയ്ക്കു കാരണം ഏഴ് നാവികോദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്ന് അന്വേഷണസമിതി കണ്െടത്തി. കുറ്റക്കാരെന്നു കണ്െടത്തിയ ജീവനക്കാര്‍ക്കെതിരേ അച്ചടക്കനടപടിക്ക് വെസ്റേണ്‍ നേവല്‍ കമാന്‍ഡ് തയാറെടുക്കുകയാണെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യസഭയെ അറിയിച്ചു.

ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വിവിധ തരത്തിലുള്ള കൃത്യവിലോപമാണു മുങ്ങിക്കപ്പലിലെ അപകടത്തിനു കാരണമെന്ന് അന്വേഷണ സമിതി കണ്െടത്തിയെന്നാണു സഭയെ മന്ത്രി അറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 26 നു മുംബൈ ഡോക്യാര്‍ഡിലുണ്ടായ അപകടത്തില്‍ രണ്ടു നാവികര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു നാവികസേനാ തലവന്‍ അഡ്മിറല്‍ ഡി.കെ. ജോഷി രാജിവച്ചിരുന്നു. പതിവു പരിശീലനത്തിനും പരിശോധനയ്ക്കുമായി മുംബൈ തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ നങ്കൂരമിട്ടിരുന്നതാണ് കപ്പല്‍. അപകടസമയത്ത് 70 നാവികര്‍ കപ്പലിലുണ്ടായിരുന്നു.


നാവികസേനയുടെ മറ്റൊരു മുങ്ങിക്കപ്പലായ ഐഎന്‍എസ് സിന്ധുരക്ഷകിലുണ്ടായ അപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാട്ടില്ലെന്നും മന്ത്രി അറിയിച്ചു. 2013 ഓഗസ്റ് 14നാണ് സിന്ധുരക്ഷകില്‍ സ്ഫോടനമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.