മറാത്തി ഭാഷയ്ക്കു ക്ളാസിക്കല്‍ പദവി നല്കാന്‍ നടപടി തുടങ്ങി
Tuesday, December 23, 2014 12:29 AM IST
ന്യൂഡല്‍ഹി: മറാത്തി ഭാഷയ്ക്കു ക്ളാസിക്കല്‍ പദവി നല്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണനയിലാണെന്നു സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ ലോക്സഭയെ അറിയിച്ചു. എന്നാല്‍, അഭിജിത് ഭാഷാ സമിതി ഇതു സംബന്ധിച്ച ശിപാര്‍ശ നല്കിയിട്ടില്ലെന്നു മഹേഷ് ശര്‍മ പറഞ്ഞു. 1,500-2,000 വര്‍ഷത്തെ ചരിത്രരേഖകളാണ് ഒരു ഭാഷയെ ക്ളാസിക്കല്‍ ഭാഷയായി പരിഗണിക്കാനുള്ള മാനദണ്ഡം. ഇതു സാധൂകരിക്കുന്ന സാഹിത്യ ചരിത്രം വ്യക്തമായിരിക്കണം. തമിഴ്, സംസ്കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകള്‍ക്കാണു നിലവില്‍ ക്ളാസിക് ഭാഷാ പദവിയുള്ളതെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.