പദ്മ പുരസ്കാരം സ്വീകരിക്കില്ല: ബാബാ രാംദേവ്
പദ്മ പുരസ്കാരം സ്വീകരിക്കില്ല: ബാബാ രാംദേവ്
Sunday, January 25, 2015 12:18 AM IST
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പദ്മ അവാര്‍ഡ് സ്വീകരിക്കില്ലെന്നു യോഗ ഗുരു ബാബാ രാംദേവ്. 66-ാമതു റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ പുരസ്കാരത്തിനു സര്‍ക്കാര്‍ തന്റെ പേരു നിര്‍ദേശിച്ചതായി ടെലിവിഷന്‍ ചാനലുകളിലൂടെയാണ് അറിഞ്ഞത്. സര്‍ക്കാരിന്റെ നല്ല മനസിനു നന്ദി.

പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്െടങ്കില്‍ ദയവായി നീക്കംചെയ്യണം. സന്യാസികള്‍ അവാര്‍ഡുകളോ ബഹുമതികളോ ആഗ്രഹിക്കില്ല. തനിക്കു പകരം മറ്റാരുടെയെങ്കിലും പേരു നിര്‍ദേശിക്കണമെന്നു വളരെ താഴ്മയോടെ അപേക്ഷിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് അയച്ച കത്തില്‍ രാംദേവ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.