എന്‍ജിഒകള്‍ക്കു കേന്ദ്രത്തിന്റെ കടിഞ്ഞാണ്‍
Sunday, January 25, 2015 12:17 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: എന്‍ജിഒ സംഘടനകള്‍ക്കു കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ അവയുടെ ഹിറ്റ് ലിസ്റ് കേന്ദ്രം തയാറാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 188 എന്‍ജിഒകള്‍ക്കു കടിഞ്ഞാണിടാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

വിദേശ ഫണ്ട് ദുരുപയോഗം, ഇടതുപക്ഷ തീവ്രവാദം, മതപരിവര്‍ത്തനം തുടങ്ങി നിരവധി ആരോപണങ്ങള്‍ ചുമത്തിയാണ് ആംനസ്റി ഇന്റര്‍നാഷണല്‍ അടക്ക മുള്ള 188 സംഘടനകളെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീന്‍ പീസിന്റെ ഫണ്ട് തട സപ്പെടുത്തിയതിന്റെ വിവാദങ്ങള്‍ വിട്ടൊഴിയുന്നതിനു മുമ്പാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ക്ക് ആഭ്യന്തരമന്ത്രാലയം എന്‍ജിഒകളുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2014 നവംബര്‍ 21നു ചേര്‍ന്ന സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സിയുടെ യോഗത്തിലാണ് എന്‍ജിഒകള്‍ വിദേശഫണ്ട് ദുരുപ യോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ട് വന്നത്.

സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ എന്‍ജിഒകളുടെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ റദ്ദാക്കാനാണു സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന ഉപദേശം.

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന്റെ ലംഘനം, ഇടതുപക്ഷ തീവ്രവാദസംഘടനകളോടുള്ള ബ ന്ധം, ഗോത്രവര്‍ഗത്തില്‍പ്പെട്ട ആളുകളെയും ആദിവാസികളെയും ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുക, ജമാ അത്തെ ഇസ്ലാമി, സിമി തുടങ്ങിയ സംഘടനകളുമായുള്ള ബന്ധം തുടങ്ങിയവയാണ് എന്‍ജിഒകള്‍ക്കു മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍. 2006 മുതലുള്ള എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചെന്നു പറഞ്ഞാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.


ഡോക്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ്(മെഡിസിനെ സാന്‍ ഫ്രൊണ്ടിയര്‍) എന്ന സന്നദ്ധ സംഘടനയ്ക്കു മാവോയിസ്റ് ബന്ധമുണ്െടന്ന് മൂന്നു തവണ ഐബി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2008, 2010, 2013 വര്‍ഷങ്ങളിലാണ് ഈ സംഘടനയ്ക്ക് ഇടതുപക്ഷ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്െട ന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തത്. 1999 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഉള്‍പ്പെടെ ലഭിച്ചിട്ടുള്ള സംഘടനയാണിത്. നക്സലൈറ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ ഗോത്രവര്‍ഗക്കാര്‍ക്കു മരുന്ന് എത്തിച്ച് കൊടുത്തതും ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചതുമാണ് സംഘടനയ്ക്ക് എതിരായി ഐബി കണ്െടത്തിയിരിക്കുന്ന കാര്യം.

ആംനസ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ പതിപ്പിനെതിരേയും ഐബി സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2006 മുതല്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയുമായി ആംനസ്റി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്െടന്ന് ഐബി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ആംനസ്റി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പൊലീസ് സംവിധാനം, ജമ്മു കാഷ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാന ങ്ങളിലെയും സൈനിക നടപടികള്‍ എന്നിവയെ തുടര്‍ച്ചയായി വിമര്‍ശിക്കാറുണ്െടന്നും ഐബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണത്തിന്റെ കീഴില്‍ നിരവധി എന്‍ജിഒകളുടെ പേര് ഐബി അണിനിരത്തുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുടെയും വ്യക്തികളുടെയും പേരിലും ഐബി ആരോപണം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗ്രീന്‍പീസ് ആസ്ഥാനത്തു നിന്ന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അയച്ചുകൊടുത്ത പണം ബ്ളോക്ക് ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും പണം എത്രയും പെട്ടെന്ന് എത്തിച്ചുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.