അഞ്ച് എന്‍ഡിഎഫ്ബി (എസ്) തീവ്രവാദികള്‍ പിടിയില്‍
Wednesday, January 28, 2015 12:29 AM IST
ഗോഹട്ടി: ആസാമിലെ സോണിത്പുര്‍, ഉദാല്‍ഗുരി ജില്ലയില്‍ പോലീസും സൈന്യവും നടത്തിയ തെരച്ചിലില്‍ അഞ്ച് എന്‍ഡിഎഫ്ബി(എസ്) തീവ്രവാദികള്‍ പിടിയിലായി.

ഉദാല്‍ഗുരി ജില്ലയിലെ കുസര്‍ബാരി ഗ്രാമത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ രണ്ട് തീവ്രവാദികള്‍ പിടിയിലായതായി ഐജി എല്‍.ആര്‍. ബിഷോണി പറഞ്ഞു.

തോക്കും തിരകളും സ്ഫോടക വസ്തുക്കളും തീവ്രവാദികളുടെ കൈയില്‍നിന്നു പിടിച്ചെടുത്തു. കരസേനയും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ അരുണാചല്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സോണിത്പുര്‍ ജില്ലയിലെ സരക്പുര്‍ ദുലി നാല ഗ്രാമത്തില്‍നിന്നു നാലു ഭീകരര്‍ പിടിയിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.