2ജി കേസില്‍ ഇന്നു സാക്ഷിമൊഴി രേഖപ്പെടുത്തും
Wednesday, January 28, 2015 12:29 AM IST
ന്യൂഡല്‍ഹി: കേന്ദ്ര ടെലികോം മുന്‍ മന്ത്രി എ. രാജയും ഡിഎംകെ എംപി കനിമൊഴിയും പ്രതികളായ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ അഞ്ചു സാക്ഷികളുടെ മൊഴികൂടി സിബിഐ പ്രത്യേക കോടതി ഇന്നു രേഖപ്പെടുത്തും.

ടെലികോം കമ്പനികള്‍ക്ക് അനധികൃത 2ജി ലൈസന്‍സ് അനുവദിച്ചതിലൂടെ 30,984 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിനുണ്ടായതായി സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. ഈ കേസില്‍ രാജ ഉള്‍പ്പെടെ 16 പേര്‍ക്കെതിരേയുള്ള തെളിവുകള്‍ 2011 നവംബര്‍ 11 മുതല്‍ സിബിഐ ശേഖ രിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.