കിരണ്‍ ബേദിക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ ക്ളീന്‍ചിറ്റ്
കിരണ്‍ ബേദിക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ ക്ളീന്‍ചിറ്റ്
Friday, January 30, 2015 10:53 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വ്യത്യസ്ത മേല്‍വിലാസങ്ങളില്‍ രണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളതായി കണ്െടത്തിയ ഡല്‍ഹിയിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ ക്ളീന്‍ ചിറ്റ്.

തന്റെ മേല്‍വിലാസം മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് കിരണ്‍ ബേദി അപേക്ഷ നല്‍കിയിരുന്നതാണെന്നും ഒരു തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനിലുണ്ടായ സാങ്കേതിക പിഴവാ ണു കാരണമെന്നും കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഉദയ് പാര്‍ക്കിലെ മേല്‍വിലാസത്തില്‍ ടിഇസഡ്ഡി1656909 ഒരു തിരിച്ചറിയല്‍ കാര്‍ഡും രണ്ട് കോത്തി, തെല്‍ക്കത്തോറ ലെയിന്‍ എന്ന വിലാസത്തില്‍ എസ്ജെഇ0047969 എന്ന നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡും കിരണ്‍ ബേദിയുടെ പേരിലുണ്െടന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റില്‍ തന്നെ വ്യക്തമായിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളും കോണ്‍ഗ്രസ് നേതാക്കളും അന്വേഷണം ആവശ്യപ്പെട്ടത്. കിരണ്‍ ബേദിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചതിനു ശേഷമാണ് കിരണ്‍ ബേദിയുടെ ഭാഗത്തു നിന്നു വീഴ്ചകളുണ്ടായിട്ടില്ലെന്ന് അറിയിച്ചത്.

56, ഉദയ്പാര്‍ക്ക് വിലാസത്തിലാണ് കിരണ്‍ ബേദിയുടെ യഥാര്‍ഥ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡെ ന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. ഈ തിരിച്ചറിയല്‍ കാര്‍ഡിലെ വിശദാംശങ്ങളാണ് നാമനിര്‍ദേശ പ ത്രികയില്‍ കിരണ്‍ ബേദി രേഖപ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.