ആശാറാം കേസ്: സിബിഐ അന്വേഷണം വേണമെന്ന്
Sunday, February 1, 2015 12:32 AM IST
മുസാഫര്‍നഗര്‍: വിവാദ ആള്‍ദൈവം ആശാറാം ബാപ്പു ഉള്‍പ്പെട്ട മാനഭംഗക്കേസിലെ സാക്ഷി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു മരിച്ചയാളുടെ പിതാവ് രംഗത്തെത്തി. തന്റെ മകന്‍ അഖിലിന്റെ മരണം മറ്റേതെങ്കിലും തരത്തിലുള്ള ശത്രുതയുടെ ഫലമല്ലെന്നും ഇതിനു ആശാറാമിന്റെ ജാമ്യം ഹൈക്കോടതി നിഷേധിച്ച സംഭവവുമായി ബന്ധമുണ്െടന്നും പിതാവായ നരേഷ് ഗുപ്ത ആരോപിച്ചു. തന്റെ മരുമകളും സംഭവത്തിലെ മറ്റൊരു സാക്ഷി ആയതിനാല്‍ തന്റെ കുടുംബത്തിനു പോലീസ് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശാറാമിനെതിരേയുള്ള ലൈംഗിക ആരോപണത്തിലെ മുഖ്യസാക്ഷിയായിരുന്നു അദ്ദേഹത്തിന്റെ സഹായിയും പാചകക്കാരനുമായിരുന്ന അഖില്‍ ഗുപ്ത. പതിനാറുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു ഇയാള്‍ ആശാറാമിനെതിരേ ഒരു കോടതിയില്‍ മൊഴിയും നല്‍കിയിരുന്നു. ഇതിനുശേഷമാണു മുസാഫര്‍നഗറില്‍ ഇയാള്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.