ഡല്‍ഹിയില്‍ കിരണ്‍ ബേദിയെ വിട്ടു ബിജെപി പ്രചാരണം
Sunday, February 1, 2015 11:59 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയെ അവഗണിച്ചു ബിജെപിയുടെ പ്രചാരണം. പോസ്ററുകളില്‍ കിരണ്‍ ബേദിയെ കാണാന്‍ കൂടിയില്ല.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്കു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എന്നിവരു ടേയും സ്ഥാനാര്‍ഥികളുടെയും ചിത്രങ്ങള്‍ മാത്രമാണു തെരഞ്ഞെടുപ്പു പോസ്ററുകളിലുള്ളത്.

അഴിമതി വിരുദ്ധ മുന്നേറ്റത്തില്‍ നിന്നു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ബിജെപിയിലെത്തിയ കിരണ്‍ ബേദിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം ഡല്‍ഹിയില്‍ വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്ന തിരിച്ചറിവാണു ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ തന്നെ തെര ഞ്ഞെടുത്തിരിക്കുന്നതിനു പിന്നി ല്‍.

പാര്‍ട്ടി ഡല്‍ഹി ഘടകത്തിന്റെ എതിര്‍പ്പു മറികടന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും പ്രത്യേക താത്പര്യപ്രകാരമായിരുന്നു കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, ഡല്‍ഹി തെരഞ്ഞെടുപ്പിനു മുന്നോടിയായ പുറത്തിറങ്ങിയ സര്‍വേ ഫലങ്ങള്‍ ആം ആദ്മി ക്കും കേജരിവാളിനും അനുകൂലമാ യതോടെ ബിജെപി വഴിമാറുകയായിരുന്നു.


പാര്‍ട്ടി സംസ്ഥാന ഘടകത്തിനുള്ളില്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ക്കു പുറമേ അണികളുടെ ഇടയില്‍ പോലും കിരണ്‍ ബേദിക്കു കാര്യമായ സ്വാധീനം ഉണ്ടാ ക്കാന്‍ കഴിഞ്ഞില്ലെന്നാണു പാര്‍ട്ടി ദേശീയ ഘടത്തിന്റെ വിലയിരുത്തല്‍. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലുടെ നേതൃത്വത്തില്‍ മറ്റു ദേശീയ നേതാക്കളെ അണിനിരത്തിയുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രചാരണ രംഗ ത്തു നേരിട്ട് എത്തുകയും ചെയ്തു.

ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെയും പോലുള്ളവര്‍ കിരണ്‍ ബേദിയുടെ പേരുപോലും പറയാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.