വോട്ടര്‍മാരെ തിരിഞ്ഞു കുത്തിയവരാണ് ആം ആദ്മിയെന്നു മോദി
വോട്ടര്‍മാരെ തിരിഞ്ഞു കുത്തിയവരാണ് ആം ആദ്മിയെന്നു മോദി
Sunday, February 1, 2015 12:00 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വോട്ടു ചെയ്തു തെരഞ്ഞെടുത്ത ജനങ്ങളെ തിരിഞ്ഞു കുത്തിയവരാണ് ആം ആദ്മി പാര്‍ട്ടിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വര്‍ഷം മുമ്പ് അധികാരത്തിലെത്തിയശേഷം ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അധികാരം വിട്ട് ഒളിച്ചോടിയവരാണ് ആം ആദ്മി പാര്‍ട്ടി.

വിശ്വാസവഞ്ചകര്‍ക്കു ജനം വീണ്ടും വോട്ട് നല്‍കില്ല. ഒരു വട്ടം മാത്രമേ ജനങ്ങള്‍ വഞ്ചിക്കപ്പെടുകയുള്ളൂ. വീണ്ടും വീണ്ടും വഞ്ചിക്കപ്പെടാന്‍ ജനം തയാറാവില്ലെന്നും മോദി പറഞ്ഞു. ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ കെട്ടിവച്ച പണം നഷ്ടപ്പെട്ട പാര്‍ട്ടിയെന്ന ലോക റിക്കാര്‍ഡ് ആര്‍ക്ക് അവകാശപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ആം ആദ്മി പാര്‍ട്ടിയെ പേരെടുത്തു വിശേഷിപ്പിക്കാതെ മോദി പരിഹസിച്ചു.

തെരഞ്ഞെടുപ്പു പ്രഖ്യാപന ത്തിനു ശേഷമുള്ള ആദ്യ റാലിയില്‍ ആം ആദ്മി പാര്‍ട്ടിയെ പരിഹസിച്ചും കിഴക്കന്‍ ഡല്‍ഹിയിലെ ജനങ്ങളെ കൈയിലെടുത്തും മോദി ബിജെപിക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്െടടു ത്തു നല്‍കാന്‍ ശ്രമിച്ചു.

കിഴക്കന്‍ ഡല്‍ഹിയിലെ വിശ്വാസ് നഗറില്‍ ഇന്നലെ വൈകുന്നേരം നടന്ന റാലിയില്‍ പ്രസംഗം തുടങ്ങും മുന്‍പ് മേഖല യിലെ ഓരോ സ്ഥാനാര്‍ഥികളെയും മോദി തന്നെ പരിചയപ്പെടുത്തുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ റിപ്പബ്ളിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി എത്തി നമുക്ക് ഗുണകരമായ ഒന്നും നടക്കാതെ പോവുകയും ചെയ്തിരുന്നെങ്കില്‍, എതിരാളികള്‍ തനിക്കു നേരേ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുമായിരുന്നെന്നു മോദി പറഞ്ഞു. ഇന്നു ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നതിനുള്ള കാരണം മോദിയല്ല, മറിച്ചു ജനങ്ങളാണ്. തനിക്കു ഹസ്തദാനം നല്‍കി തന്റെ കണ്ണുകളിലേക്കു ലോക നേതാക്കള്‍ നോക്കുമ്പോള്‍ അവര്‍ കാണുന്നത് മോദിയെ അല്ലെന്നും മറിച്ചു 120 കോടി ഇന്ത്യക്കാരെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


കഴിഞ്ഞ തവണ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചില്ല. എന്നാല്‍, കിട്ടിയ സീറ്റുകള്‍ ഉപയോഗിച്ചു രാഷ്ട്രീയക്കളിക്കു ബിജെപി നിന്നില്ലെന്നും അതു പാര്‍ട്ടിയുടെ രീതിയല്ലെന്നും മോദി പറഞ്ഞു.

ഡല്‍ഹിക്ക് ആവശ്യം സ്ഥിരതയുള്ള സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയുടെ ഓരോ മുക്കും മൂലയും അറി യാവുന്ന വ്യക്തിയാണു കിരണ്‍ ബേദി.

ഡല്‍ഹിയുടെ ചരിത്രത്തിന്റെ ഭാഗമാണ് അവര്‍. ഭരണ പരിചയമുള്ള കിരണ്‍ ബേദിക്കു ഡല്‍ഹിയെ വളര്‍ച്ചയിലേക്കു നയിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും മോദി പറ ഞ്ഞു. ഡല്‍ഹിയുടെ മുഖ്യമന്ത്രി കൃഷ്ണനഗര്‍ മണ്ഡലത്തില്‍ വിജയിക്കുമെന്നും മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.