കൊച്ചി മെട്രോ കോച്ച് നിര്‍മാണം 21നു തുടങ്ങും: മുഖ്യമന്ത്രി
കൊച്ചി മെട്രോ കോച്ച് നിര്‍മാണം 21നു തുടങ്ങും: മുഖ്യമന്ത്രി
Wednesday, March 4, 2015 11:54 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിയിലേക്കുള്ള കോച്ചുകള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനം മാര്‍ച്ച് 21നാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലുള്ള ഫാക്ടറിയിലാണു മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമുള്ള നിര്‍മാണം ആരംഭിക്കുക. പൂര്‍ണമായും ഇന്ത്യന്‍ വസ്തുക്കള്‍ കൊണ്ടു നിര്‍മിക്കുന്ന കോച്ചുകളാണുണ്ടാക്കുന്നതെന്നും ഏറ്റവും വേഗത്തില്‍ നിര്‍മിക്കുന്ന മെട്രോ കോച്ചുകളെന്ന ബഹുമതി ഇവ നേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാര്‍ച്ച് 21ന് കോച്ചുകളുടെ നിര്‍മാണത്തിനു തുടക്കമിടുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പങ്കെടുക്കും. മെട്രോയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് സംസ്ഥാനത്തെ പ്രതിനിധീകരിക്കും. ഇതേസമയത്തുതന്നെ എറണാകുളത്തു സംഘടിപ്പിക്കുന്ന ചട ങ്ങില്‍ താനു മറ്റു മന്ത്രിമാരും പങ്കെടുക്കും. കൊച്ചി മെട്രോ പദ്ധതി മുന്‍ നിശ്ചയിച്ച പ്രകാരം സമയബന്ധിതമായാണ് മുന്നോട്ടു പോകുന്നതെന്നും വെങ്കയ്യ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ആറന്മുള വിമാനത്താവള പദ്ധതി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതു കേന്ദ്രസര്‍ക്കാരാണെ ന്നും കേന്ദ്രം പാരിസ്ഥിതിക അനുമതി അടക്കമുള്ളവ നല്‍കിയാല്‍ സംസ്ഥാനത്തിന് എതിര്‍ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറ ഞ്ഞു. ആറന്മുള പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതു കോടതി റദ്ദാക്കിയിട്ടും കേന്ദ്രത്തിന്റെ സാമ്പത്തിക സര്‍വേയില്‍ ഉള്‍പ്പെടുത്തിയതു ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അതു പിന്‍വലിക്കേണ്ട സാഹചര്യം നിലവിലില്ല. ഒരു സര്‍ക്കാര്‍ അനുമതി നല്‍കിയത് മറ്റൊരു സര്‍ക്കാര്‍ വരുമ്പോള്‍ റദ്ദാക്കണം എന്നില്ല. ആറന്മുളയ്ക്ക് പരിസ്ഥിതി അനുമതി തേടേണ്ടത് പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പാണ്. പരിസ്ഥിതി അനുമതിയുമായി വന്നാല്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല. അത്തരത്തില്‍ ദേശീയ തീര്‍ഥാടന കേന്ദ്രമില്ലാത്തതുകൊണ്ടാണ് കേന്ദ്രം എതിര്‍ക്കുന്നത്. എന്നാല്‍, ആ ആവശ്യത്തില്‍നിന്നു പിന്നോട്ടു പോകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നും ഇതിനായി സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം വിശദമാക്കി.


മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംരക്ഷണം കേന്ദ്രസേനയ്ക്കു കൈമാറേണ്ടതില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പരിധിക്കുള്ളില്‍ സംസ്ഥാനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തന്നെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. അതു കാത്തുസൂക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും കേരളത്തിന്റെ ബാധ്യതയും അവകാശവുമാണ്. അതു സിഐഎസ്എഫിനു കൈമാറേണ്ട കാര്യമില്ല. നീര ഉത്പാദനവുമായി ബന്ധപ്പെട്ട് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്െടന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നു മുഖ്യമന്ത്രി വിശദമാക്കി. നൂറുവര്‍ഷം മുമ്പുള്ള എക്സൈസ് നിയമത്തില്‍ മാറ്റം വരുത്തിയാണ് നീര വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ നടപടിയെടുത്തത്. തെങ്ങു കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതിയാണിത്. വകുപ്പുകള്‍ തമ്മില്‍ തര്‍ക്കങ്ങളൊന്നുമില്ല. ഉണ്െടങ്കില്‍ താന്‍ ഇടപെട്ടു പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.