അഫ്സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുനല്‍കില്ല: കേന്ദ്രം
Wednesday, March 4, 2015 11:56 PM IST
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടു നല്‍കണമെന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചു. വധശിക്ഷയ്ക്കു വിധേയനാക്കിയ അഫ്സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു പിഡിപി നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.

ഇതു സംബന്ധിച്ച വിവാദം പുകയുന്നതിനിടെയാണു അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരേ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയത്. തെളിവുകളില്ലാതെയാണു അഫ്സല്‍ ഗുരുവിനെ ശിക്ഷിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കണമെന്നും മണിശങ്കര്‍ ആവശ്യപ്പെട്ടു.


അഫ്സല്‍ ഗുരുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കണമെന്നു പിഡിപി ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു മണിശങ്കര്‍ അയ്യരുടെ ആരോപണം. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്സല്‍ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനു തൂക്കിലേറ്റിയ ശേഷം തിഹാര്‍ ജയിലിലാണു സംസ്കരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.