ബലാത്സംഗ വീഡിയോ: സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവ്
Friday, March 27, 2015 12:22 AM IST
ന്യൂഡല്‍ഹി: വാട്സ് ആപ്പിലൂടെയും യുടൂബിലൂടെയും ബലാത്സംഗ വീഡിയോ അപ്ലോഡ് ചെയ്തു പ്രചരിപ്പിച്ചതിനു പിന്നിലെ കുറ്റവാളികളെ പിടികൂടാന്‍ സിബിഐ അന്വേഷണം ആരംഭിച്ചു. വീഡിയോയില്‍ ഉള്‍പ്പെട്ട ഒരാളെ അറസ്റ് ചെയ്തിട്ടുണ്ട്. ഭുവനേശ്വറിലെ വസ്തു ഇടപാടുകാരനായ കാലിയ എന്ന സുബ്രത് സാഹുവാണ് പിടിയിലായത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സിബിഐ നടപടി.

ഒമ്പതു വീഡിയോകളാണ് കോടതി സിബിഐക്കു നല്‍കിയിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായ സംഘടനയുടെ കത്തിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവായത്. പരാതിയോടൊപ്പം വീഡിയോ ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത പെന്‍ഡ്രൈവും ചീഫ് ജസ്റീസ് എച്ച്.കെ. ദത്തുവിനു സമര്‍പ്പിച്ചിരുന്നു.


ചിത്രങ്ങളുടെ ഗുണനിലവാരം കുറവാണ്. മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ പഴക്കമുള്ളവയാണിതെന്നു സിബിഐ കണ്െടത്തി.അന്വേഷണസഹായത്തിനായി പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണമെന്നു വാര്‍ത്താവിനിമയ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ആറ് കേസുകള്‍ സിബിഐ രജിസ്റര്‍ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.