മാവോയിസ്റുകള്‍ 10 വാഹനങ്ങള്‍ കത്തിച്ചു
Thursday, April 2, 2015 1:31 AM IST
ജഗദല്‍പൂര്‍: ചത്തീസ്ഗഡില്‍ ഇരുപതോളം വരുന്ന മാവോയിസ്റുകള്‍ 10 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിപ്രകാരം ഘനോരയില്‍ നിന്നു ഇറാഗോണിലേക്കു നിര്‍മിക്കുന്ന ഹൈവേയുടെ ആവശ്യത്തിനായി എത്തിച്ചിരുന്ന വാഹനങ്ങളാണു അക്രമികള്‍ കത്തിച്ചത്. നിര്‍മാണ സ്ഥലത്ത് എത്തിയ സംഘം നിര്‍മാണത്തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ട ശേഷമാണു ട്രാക്ടറുകളും ജെസിബിയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ നശിപ്പിച്ചത്. ഗ്രാമീണരുടെ ഏതാനും വാഹനങ്ങളും കത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.