തെലുങ്കുനടി നീതു അഗര്‍വാള്‍ രക്തചന്ദനക്കേസില്‍ പ്രതി
Saturday, April 25, 2015 12:20 AM IST
ഹൈദരാബാദ്: രക്തചന്ദന കള്ളക്കടത്തുകേസില്‍ നടന്ന ഗൂഢാലോചനയുടെ പേരില്‍ കന്നട നടി നീതു അഗര്‍വാളിനെ ചോദ്യം ചെയ്യും. നടിയിപ്പോള്‍ ഒളിവിലാണ്. ഇവരെ കണ്െടത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കുര്‍ണൂല്‍ പോലീസ് സൂപ്രണ്ട് എ. രവി കൃഷ്ണന്‍ അറിയിച്ചു. കേസില്‍ ഒമ്പതാം പ്രതിയാണു നീതു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും ചഗലമാരി മണ്ഡലം പ്രസിഡന്റുമായ കൊണ്ഡംപള്ളി മസ്താന്‍വാലിയെ 13ന് അറസ്റ് ചെയ്തിരുന്നു. മസ്താന്‍വാലി നിര്‍മിച്ച പ്രേമപ്രയാണം എന്ന സിനിമയില്‍ നീതു അഭിനയിച്ചിട്ടുണ്ട്. നീതുവിന്റെ ബാങ്ക് അക്കൌണ്ടില്‍നിന്നു വന്‍തുക രക്തചന്ദന കള്ളക്കടത്തുകാരുടെ അക്കൌണ്ടിലേക്കു മാറ്റിയതു പോലീസ് കണ്െടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.