അധോലോക നേതാവ് അരുണ്‍ ഗാവ്ലിക്ക് പരോള്‍ അനുവദിച്ചു
അധോലോക നേതാവ് അരുണ്‍ ഗാവ്ലിക്ക് പരോള്‍ അനുവദിച്ചു
Sunday, May 3, 2015 12:00 AM IST
നാഗ്പുര്‍: വിവാദ രാഷ്ട്രീയ-അധോലോക തലവന്‍ അരുണ്‍ ഗാവ്ലിക്ക് ബോംബെ ഹൈക്കോടതിയിലെ നാഗ്പുര്‍ ബെഞ്ച് പരോള്‍ അനുവദിച്ചു. ഒമ്പതിനു മുംബൈയില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ജസ്റീസ് അരുണ്‍ചൌധരി, ജസ്റീസ് പി.എന്‍. ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അരുണ്‍ ഗാവ്ലിയുടെ പരോള്‍ അപേക്ഷ പരിഗണിച്ചത്. നേരത്തെ ജയിലിലെ ദുര്‍നടപടികളെത്തുടര്‍ന്ന് അധികാരികള്‍ ഗാവ്ലിയുടെ പരോള്‍ നിരാകരിച്ചിരുന്നു. ഇതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്. പരോള്‍ തടയാന്‍ മാത്രമുള്ള കാരണം ഇല്ല എന്ന കോടതി വിലയിരുത്തി. പരോള്‍ കാലാവധിയില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മുംബൈ അഗ്രിപദ പോലീസ് സ്റേഷനില്‍ ഹാജരാകണം. ശിവസേന നേതാവ് കംലകര്‍ ജംസന്ദേക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നാഗ്പുര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഗാവ്ലിയിപ്പോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.