ഭൂമിയേറ്റെടുക്കല്‍: പ്രതിഷേധം തുടരുമെന്നു ജയറാം രമേശ്
ഭൂമിയേറ്റെടുക്കല്‍: പ്രതിഷേധം തുടരുമെന്നു ജയറാം രമേശ്
Tuesday, May 5, 2015 11:37 PM IST
ഭോപ്പാല്‍: യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അനുമതിയോടെ പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമം-2013ലേക്കു കര്‍ഷകവിരുദ്ധ നയങ്ങള്‍ ചേര്‍ത്തു പുതിയ ബില്‍ കൊണ്ടുവന്നതിനെതിരേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്നു മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞു.

ആശുപത്രികള്‍, സ്കൂളുകള്‍, റോഡ് എന്നിവയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ 2013ലെ നിയമം തടസമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകദ്രോഹത്തിനുള്ള ബിജെപിയുടെ ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ അവര്‍ക്കു സാധിക്കുകയില്ല. കോണ്‍ഗ്രസിനൊപ്പം എസ്പി, ബിഎസ്പി, ജെഡി-യു, ടിഎംസി, ഡിഎംകെ എന്നിവയും എന്‍ഡിഎ സഖ്യകക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളും ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.