തയ്യല്‍ തൊഴിലാളികളുടെ ദേശീയ സമ്മേളനം ഇന്നു ഡല്‍ഹിയില്‍
Tuesday, May 5, 2015 11:58 PM IST
ന്യൂഡല്‍ഹി: തയ്യല്‍ തൊഴിലാളികളുടെ സംഘടനയായ ടിഡബ്ളിയുഎഫ്ഐയുടെ മൂന്നാം ദേശീയ സമ്മേളനത്തിന് ഇന്നു ഡല്‍ഹിയില്‍ തുടക്കം. അംബേദ്കര്‍ ഭവനില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ഡി. രാജ ഉദ്ഘാടനം ചെയ്യും.

നാളെ ഉച്ചകഴിഞ്ഞു മൂന്നിനു ബിര്‍ല മന്ദിരത്തില്‍ നിന്ന് ആരംഭിക്കുന്ന ശക്തിപ്രകടനത്തിനുശേഷം നടക്കുന്ന പൊതു സമ്മേളനം കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ഉദ്ഘാടനം നടക്കും.


സമ്മേളനത്തില്‍ 200 എംപിമാര്‍ ഒപ്പു വെച്ച ഭീമഹര്‍ജി കേന്ദ്ര മന്ത്രിക്കു നല്‍കുമെന്ന് സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്കു പുറമേ ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തയ്യല്‍ തൊഴിലാളികളും സമ്മേളനത്തില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.