കണ്ണൂര്‍ വിമാനത്താവളം: കേന്ദ്രസര്‍ക്കാര്‍ 100 കോടി നല്‍കും
കണ്ണൂര്‍ വിമാനത്താവളം: കേന്ദ്രസര്‍ക്കാര്‍ 100 കോടി നല്‍കും
Wednesday, May 6, 2015 11:36 PM IST
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിനു കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ 100 കോടി രൂപ നല്‍കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഡല്‍ഹിയില്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഓഹരി മൂലധനമായി പണം നല്‍കുക. ചീഫ് സെക്രട്ടറി ജിജി തോംസണും സിവില്‍ ഏവിയേഷന്‍ സെക്രട്ടറി വി. സോമസുന്ദരവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു ഇക്കാര്യത്തില്‍ തീരുമാനമായത്.

കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 26 ശതമാനം ഓഹരിയെടുക്കാന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നേരത്തേ സമ്മതിച്ചതാണ്. ഇതനുസരിച്ച് 260 കോടിയാണ് നല്‍കേണ്ടത്. എന്നാല്‍, ഇതുവരെ പണം കൈമാറിയിരുന്നില്ല.


ഇക്കാര്യം ചീഫ് സെക്രട്ടറി ഉന്നയിച്ചതിനെ തുടര്‍ന്നാണ് 100 കോടി ഉടന്‍ നല്‍കാന്‍ കേന്ദ്രം തയാറായത്. ബാക്കി തുക പിന്നീട് നല്‍കും. കണ്ണൂര്‍ വിമാനത്താവള നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുകയാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.