സംവരണം വേണമെന്ന് പണ്ഡിറ്റുകള്‍
Wednesday, May 6, 2015 11:49 PM IST
ജമ്മു: പുനരധിവാസത്തിനായി കാഷ്മീര്‍ താഴ്വരയില്‍ പ്രത്യേക ടൌണ്‍ഷിപ്പ് അനുവദിക്കണമെന്ന് ഒരു വിഭാഗം കാഷ്മീരി പണ്ഡിറ്റുകള്‍. ന്യൂനപക്ഷപദവി, സര്‍ക്കാര്‍ ജോലികളില്‍ സംവരണം എന്നിവയ്ക്കൊപ്പം നിയമസഭയിലെ പത്ത് സീറ്റുകള്‍ സമുദായത്തിനായി സംവരണം ചെയ്യണമെന്നും കാഷ്മീരി പണ്ഡിറ്റുകളുടെ നേതാവ് എസ്.എല്‍. പണ്ഡിറ്റ് ആവശ്യപ്പെട്ടു. ഇതോടൊപ്പം ലോക്സഭാ സീറ്റു വേണമെന്നും ആവശ്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.