ആംആദ്മി എംഎല്‍എ ഒളിവിലെന്നു കമ്മീഷണര്‍
Wednesday, May 6, 2015 11:26 PM IST
ന്യൂഡല്‍ഹി: അനധികൃത കോളനി പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ജിനിയറെ മര്‍ദ്ദിച്ച കേസില്‍ ആംആദ്മി പാര്‍ട്ടിയുടെ തിലക്നഗര്‍ എംഎല്‍എ ജര്‍ണയ്ല്‍ സിംഗ് ഒളിവിലാണെന്നു പോലീസ് കമ്മീഷണര്‍ ബിഎസ് ബസി പറഞ്ഞു. അറസ്റ് ഒഴിവാക്കുന്നതിനായി ഇദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഇതു തള്ളപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു.

ജൂണിയര്‍ എന്‍ജിനീയര്‍ അസര്‍ മുസ്തഫയാണു ഇദ്ദേഹത്തിനെതിരേ പരാതി നല്‍കിയത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിനു അനുമതി നല്‍കുന്ന രേഖകള്‍ എംഎല്‍എ കീറിയെറിഞ്ഞു എന്നാണ് ആരോപണം. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടു ശിക്ഷയില്‍ നിന്ന് ഓടിയൊളിക്കുന്ന സംസ്കാരം ഡല്‍ഹിയില്‍ വര്‍ധിച്ചുവരികയാണെന്നു ബിജെപി നേതാവ് സതീഷ് ഉപാധ്യായ കുറ്റപ്പെടുത്തി.


തെറ്റു ചെയ്തിട്ടില്ലെങ്കില്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങി നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.