മന്ത്രിമാര്‍ക്കു നേരേ ചാണകം എറിയുമെന്നു കോണ്‍ഗ്രസ്
Friday, May 22, 2015 12:11 AM IST
പനാജി: മയക്കുമരുന്ന് ഉപയോഗിക്കാനാണു വിനോദസഞ്ചാരികള്‍ സംസ്ഥാനത്തേക്കു വരുന്നതെന്നു ഏതെങ്കിലും മന്ത്രി പറഞ്ഞാല്‍ അവരുടെ മുഖത്തേക്കു ചാണകമെറിയുമെന്നു ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം. മന്ത്രിമാരെ ശുദ്ധീകരിക്കാനാണിതെന്നും മുതിര്‍ന്ന നേതാവ് ലൂസിഞ്ഞോ ഫെലേറിയോ പറഞ്ഞു. മയക്കുമരുന്നിനായി ഗോവയിലേക്കു വരേണ്ടന്നു സഞ്ചാരികളോടു പറയും. മയക്കുമരുന്നിനെതിരേ ഒരാഴ്ച നീണ്ട പ്രചാരണ പരിപാടികള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.