ജി. മോഹന്‍കുമാര്‍ പ്രതിരോധ സെക്രട്ടറി
ജി. മോഹന്‍കുമാര്‍ പ്രതിരോധ സെക്രട്ടറി
Saturday, May 23, 2015 12:30 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി മലയാളിയായ ജി. മോഹന്‍ കുമാറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതിയുടേതാണു തീരുമാനം. ഇപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉത്പാദന വിഭാഗം സെക്രട്ടറിയായ ഇദ്ദേഹം 1979 ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം സ്വദേശിയാണ്.

പ്രതിരോധ സെക്രട്ടറി ആര്‍.കെ. മാഥുര്‍ ഞായറാഴ്ച വിരമിക്കുന്നതിനെത്തുടര്‍ന്നാണു പുതിയ നിയമനം. പ്രതിരോധ ഉത്പാദന വിഭാഗം സെക്രട്ടറിയായി തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് കുമാര്‍ ഗുപ്തയെ നിയമിച്ചു.


ഉരുക്ക്വകുപ്പ് സെക്രട്ടറിയായും ജലമന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള മോഹന്‍ കുമാര്‍, മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലും പങ്കാളിയായിരുന്നു. 60 വയസ് പൂര്‍ത്തിയാകുന്നതിനാല്‍ ഈ മാസം വിരമിക്കേണ്ടിയിരുന്ന മോഹന്‍കുമാറിനു പുതിയ നിയമനത്തോടെ രണ്ടു വര്‍ഷം അധിക കാലാവധി ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.