കര്‍ണാടക പൊതുപ്രവേശന പരീക്ഷാഫലം മാറ്റിവച്ചു
Sunday, May 24, 2015 11:55 PM IST
ബംഗളൂരു: പ്രീയൂണിവേഴ്സിറ്റി പ രീക്ഷയുടെ ഫലപ്രഖ്യാപനത്തിലെ അപാകത പരിഹരിക്കണമെന്നാവ ശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്നു കോമെഡ് -കെ, സിഇടി പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു ജൂണ്‍ എട്ടിലേക്കു മാറ്റി. മേയ് 30നു ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. ഇതോടൊപ്പം കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പൊ തുപ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് എട്ടു ദിവസത്തേ ക്കു മാറ്റിയിട്ടുണ്ട്. സ്വകാര്യ പ്രഫഷണല്‍ കോളജുകളുടെ കണ്‍സോര്‍ഷ്യമായ കോമെഡ്-കെ പരീക്ഷയു ടെ അടിസ്ഥാനത്തിലാണു കര്‍ണാട കയിലെ സ്വകാര്യ, മെഡിക്കല്‍ എന്‍ജിനിയറിംഗ് കോളജുകളിലേക്കുള്ള പ്രവേശനം നിശ്ചയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.