ജയലളിതയ്ക്കെതിരായ അപ്പീല്‍: നിയമവകുപ്പിന്റെ റിപ്പോര്‍ട്ടിനുശേഷം തീരുമാനമെന്നു സിദ്ധരാമയ്യ
ജയലളിതയ്ക്കെതിരായ അപ്പീല്‍: നിയമവകുപ്പിന്റെ റിപ്പോര്‍ട്ടിനുശേഷം  തീരുമാനമെന്നു സിദ്ധരാമയ്യ
Sunday, May 24, 2015 11:05 PM IST
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെയും മറ്റു മൂ ന്നു പേരെയും വിട്ടയച്ച ഹൈക്കോ ടതി പ്രത്യേക ബെഞ്ച് വിധിയെ ചോദ്യംചെയ്തു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നു മുഖ്യമ ന്ത്രി സിദ്ധരാമയ്യ.

ജയലളിതയ്ക്കനുകൂലമായ ഹൈക്കോടതി വിധി നിയമവകുപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, വിധി വന്നതിനു പിന്നാലെ വിധിപ്പകര്‍പ്പിലെ കണക്കുകളുടെ പാളിച്ച ചൂണ്ടിക്കാട്ടിയ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.ബി. ആചാര്യ സുപ്രീംകോ ടതിയെ സമീപിക്കാന്‍ അര്‍ഹത യുള്ള കേസാണിതെന്നു സര്‍ക്കാരിനു നിയമോപദേശം നല്‍കിയിരുന്നു.


അപ്പീല്‍ പോകുന്ന കാര്യത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.