ബീഫ് വിവാദം: നഖ്വിയെ പുറത്താക്കണമെന്നു കോണ്‍ഗ്രസ്
Sunday, May 24, 2015 11:36 PM IST
ശ്രീനഗര്‍: ബീഫ് കഴിക്കുന്നവരെല്ലാം പാകിസ്ഥാനിലേക്കു പോകണം എന്ന വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ പുറത്താക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പരാമര്‍ശം രാജ്യത്തെ അനേകം പൌരന്മാരെ വേദനിപ്പിച്ചുവനെന്നു എഐസിസി വക്താവ് മീം അഫ്സല്‍ പറഞ്ഞു.

നഖ്വിയുടെ വികാരങ്ങളെ മാനിക്കുന്നുണ്െടങ്കിലും ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ള മുസ്ലിം അല്ലാത്ത ബീഫ് പ്രേമികള്‍ എവിടെ പോകണമെന്നു കൂടി അദ്ദേഹം പറയണം. മ്യാന്‍മര്‍, പോര്‍ച്ചുഗല്‍, ബംഗ്ളാദേശ് എന്നിവിടങ്ങളിലേക്കു പോകണമോ എന്നും അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.