ബംഗ്ളാദേശില്‍നിന്ന് മൂന്നാം ബസ് സര്‍വീസ് അടുത്തമാസം
Tuesday, May 26, 2015 12:34 AM IST
ഷില്ലോംഗ്: ബംഗ്ളാദേശില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സൌഹൃദ ബസിന്റെ മൂന്നാം സര്‍വീസ് അടുത്തമാസം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ധാക്ക സന്ദര്‍ശിക്കുന്ന അവസരത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ബംഗ്ളാദേശ് റോഡ് ഗതാഗത ജോയിന്റ് സെക്രട്ടറി മുഹമ്മദ് അസറുള്‍ ഇസ്ലാം ഖാന്‍ വ്യക്തമാക്കി.

ബസ് സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ധാക്കയില്‍ നിന്ന് ഗോഹട്ടിയിലേക്ക് 22അംഗ ഉന്നതതല പ്രതിനിധികളുമായി ബസില്‍ എത്തിയ ഖാന്‍ തിരിച്ചുള്ള യാത്രയിലാണ് ഇക്കാര്യം അറിയിച്ചത്. മോദി ധാക്കയിലെത്തുമ്പോള്‍ ബസ് സര്‍വീസ് സംബന്ധിച്ച് ബംഗ്ളാദേശ് പ്രധാനമന്ത്രിയുമായി കരാര്‍ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് റൂട്ടു നിശ്ചയിക്കാനാണ് സംഘം ബസില്‍ത്തന്നെ എത്തിയത്. ചില സ്ഥലങ്ങളില്‍ കുത്തനെയുള്ള കയറ്റമായതിനാല്‍ ക്ളേശകരമല്ലാത്ത സമാന്തര വഴിയിലൂടെയാവും ബസ് സര്‍വീസ്.ധാക്കയില്‍ നിന്നു പുറപ്പെടുന്ന ബസ് ഗോഹട്ടി വഴി ഷില്ലോംഗിലെത്തും

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.