കമിതാക്കളുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി
കമിതാക്കളുടെ വധശിക്ഷ  സുപ്രീംകോടതി റദ്ദാക്കി
Thursday, May 28, 2015 12:18 AM IST
ന്യൂഡല്‍ഹി: പത്തുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയടക്കം തന്റെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് സ്വദേശികളായ യുവതിയെയും കാമുകനെയും തൂക്കിലേറ്റാനുള്ള അംറോഹ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മേയ് 21നാണ് അംറോഹ സെഷന്‍സ് ജഡ്ജ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് നിയമ സാധുതയ്ക്കോ റിവ്യൂപെറ്റീഷനോ ശ്രമിക്കാനുള്ള സമയം ലഭിച്ചില്ലെന്ന കാരണത്താലാണ് എ.കെ. സിക്രി, യു.യു. ലെയ്ത് എന്നിവരുടെ ബഞ്ച് വിധി റദ്ദാക്കിയത്. ഇക്കാരണം ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയിലും സുപ്രീംകോടതിയും വാദം നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.