സംസ്ഥാനങ്ങള്‍ക്കു സ്വാതന്ത്യ്രം വേണമെന്നു മുഖ്യമന്ത്രിമാര്‍
Friday, May 29, 2015 11:52 PM IST
ഭോപ്പാല്‍: കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുമ്പോള്‍ അത് സംസ്ഥാനങ്ങളുടെ മുന്‍ഗണനയും ജനങ്ങളുടെ താത്പര്യവും പരിഗണിക്കണമെന്നു നീതി ആയോഗിലെ മുഖ്യമന്ത്രിമാരുടെ ഉപസമിതി അധ്യക്ഷനും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൌഹാന്‍. സമിതി യോഗത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി.ആര്‍. സെലിയാംഗ്, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം ടക്കി, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുവര്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനവും കേന്ദ്രവും തുക പങ്കിടുന്ന പദ്ധതികളുടെ ചെലവുവകയിരുത്തുന്ന രീതിയില്‍ മാറ്റം അനിവാര്യമാണ്. സംസ്ഥാനത്തിനു യോജിച്ച പദ്ധതികള്‍ തെരഞ്ഞെടുക്കാനും അവ യഥോചിതം നടപ്പാക്കാനുമുള്ള സ്വാതന്ത്യ്രം വേണമെന്ന് എല്ലാമുഖ്യമന്ത്രിമാരും ഐക്യകണ്ഠ്യേന ആവശ്യപ്പെട്ടതായി ചൌഹാന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.