ഡോ. അബിന്‍ സൂരിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
Friday, May 29, 2015 11:25 PM IST
ന്യൂഡല്‍ഹി: നേപ്പാള്‍ ഭൂകമ്പത്തില്‍ ഗുരുതരമായ പരിക്കേറ്റ് ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമാകെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. അബിന്‍ സൂരിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന അബിന്‍ സൂരിയുടെ ആരോഗ്യനില തികച്ചും തൃപ്തികരമാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹത്തിനു സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാനാവുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അബിന്‍ സൂരിയുടെ മാതാപിതാക്കളും ബന്ധുക്കളുമായും മുഖ്യമന്ത്രി സംസാരിച്ചു.

ഡോ. അബിന്‍ സൂരിക്കു മികച്ച ചികിത്സ നല്‍കിയ ഡോ. കപില്‍ദേവ് സോനി, ഡോ. സഞ്ജീവ് ഭോയ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. എയിംസില്‍നിന്നു വളരെ നല്ല സേവനമാണു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്നു നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങളും അവിടെ കുടുങ്ങി കിടന്ന മലയാളികളെയും തിരിച്ചെത്തിക്കുന്നതിനു നോര്‍ക്ക ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫിന്റെ നേതൃത്വത്തില്‍ ഡല്‍ഹി കേരള ഹൌസില്‍ നടത്തിയ ശ്രമങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.