പ്രദീപ്കുമാര്‍ സിന്‍ഹ പുതിയ കാബിനറ്റ് സെക്രട്ടറി
പ്രദീപ്കുമാര്‍ സിന്‍ഹ പുതിയ കാബിനറ്റ് സെക്രട്ടറി
Saturday, May 30, 2015 12:16 AM IST
ന്യൂഡല്‍ഹി: പുതിയ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി പ്രദീപ് കുമാര്‍ സിന്‍ഹ (59) നിയമിതനായി. 1977 ബാച്ച് ഐഎഎസ് ഓഫീസറായ സിന്‍ഹ ഇപ്പോള്‍ കേന്ദ്ര ഊര്‍ജ സെക്രട്ടറിയാണ്. രണ്ടുവര്‍ഷത്തേക്കാണു നിയമനം. യുപി കേഡറിലുള്ള സിന്‍ഹ ജൂണ്‍ 13നു ചുമതലയേല്‍ക്കും. നാലുവര്‍ഷമായി കാബിനറ്റ് സെക്രട്ടറിയായിരുന്ന അജിത് സേഠ് അന്നു വിരമിക്കും. യുപി കേഡറിലെ 1974 ബാച്ചിലെ ഐഎഎസ് ഓഫീസറായിരുന്നു സേഠിന്റെ കാലാവധി 2013ല്‍ പൂര്‍ത്തിയായെങ്കിലും യുപിഎ ഗവണ്‍മെന്റും തുടര്‍ന്നു മോദി സര്‍ക്കാരും നീട്ടിനല്‍കി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ ചുമതലക്കാരനാണു കാബിനറ്റ് സെക്രട്ടറി. സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ തലവന്‍ കൂടിയാണ് കാബിനറ്റ് സെക്രട്ടറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.