ഫസ്റ് ക്ളാസ്, എസി തീവണ്ടിക്കൂലി നാളെ കൂടും
Sunday, May 31, 2015 12:24 AM IST
ന്യൂഡല്‍ഹി: റെയില്‍വേയിലെ ഫസ്റ് ക്ളാസിലും എയര്‍ കണ്ടീഷന്‍ഡ് ക്ളാസുകളിലും യാത്രകള്‍ക്കു ചെലവേറും. വര്‍ധന നാളെ പ്രാബല്യത്തിലാകും. സേവനനികുതി വര്‍ധിപ്പിച്ചതുമൂലം ടിക്കറ്റ് നിരക്ക് അര ശതമാനം കൂടും. ഒപ്പം ചരക്കുകൂലിയും അരശതമാനം കൂടും. താഴ്ന്ന ക്ളാസുകളിലെ യാത്രക്കൂലി മാറ്റമില്ല. ഉയര്‍ന്ന ക്ളാസുകളിലെ സീസണ്‍ നിരക്കു കൂടും.

ഇതുവരെ ടിക്കറ്റ് നിരക്കിന്റെയും ചരക്കു കൂലിയുടെയും 3.7 ശതമാനമായിരുന്നു സേവനനികുതി. ഇതു 4.2 ശതമാനമാകും. നാളെ മുതലാണു പുതിയ നിരക്ക ്പ്രാബല്യത്തില്‍വരുക. പഴയ ടിക്കറ്റിനു വര്‍ധന ബാധകമല്ല.


വര്‍ധന അര ശതമാനമാണെങ്കിലും കുറഞ്ഞ വര്‍ധന അഞ്ചു രൂപയാണ്. ആയിരം രൂപയുടെ ടിക്കറ്റിനു വര്‍ധന അഞ്ചു രൂപയല്ല, പത്തു രൂപയാണ്.

2014 ജൂണിലാണു റെയില്‍വേ നിരക്കു മുമ്പു കൂട്ടിയത്. അന്നു യാത്രക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും കൂട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.