നോട്ട് അച്ചടിക്കാനുള്ള പേപ്പര്‍ നിര്‍മാണ യൂണിറ്റ് ആരംഭിച്ചു
Sunday, May 31, 2015 12:26 AM IST
ഹോഷംഗാബാദ്: കറന്‍സി നോട്ട് അച്ചടിക്കുന്ന പേപ്പര്‍ നിര്‍മാണ ശാല മധ്യപ്രദേശില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉദ്ഘാടനം ചെയ്തു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പേപ്പറിലാണ് ഇപ്പോള്‍ രൂപനോട്ടുകള്‍ അച്ചടിക്കുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പാണ് ഈ യൂണിറ്റെന്നു ധനമന്ത്രി പറഞ്ഞു. ഒരു വര്‍ഷം 6,000 ടണ്‍ പേപ്പര്‍ നിര്‍മിക്കാന്‍ കഴിയുന്ന യൂണിറ്റാണു തയാറാക്കിയിരിക്കുന്നത്.

മുമ്പ് മൊറാര്‍ജി ദേശായി ധനമന്ത്രിയായിരുന്ന കാലത്തു ഹോഷംഗാബാദില്‍ നോട്ടുപേപ്പര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ശ്രമിച്ചിരുന്നു. അന്ന് അതു കഴിയാത്തതിനാലാണ് ഇപ്പോള്‍ ഈ യൂണിറ്റ് ഇവിടെ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


ഇന്ത്യയില്‍ ഉപയോഗിക്കുന്ന കറന്‍സി നോട്ട് അച്ചടിക്കുന്നതിനാവശ്യമായ പേപ്പര്‍ രാജ്യത്തു തന്നെ ഉത്പാദിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മധ്യപ്രദേശ് കൂടാതെ മൈസൂരുവിലും പേപ്പര്‍ നിര്‍മാണ യൂണിറ്റ് ഉടന്‍ പൂര്‍ത്തിയാവും. 12,000 ടണ്‍ പേപ്പര്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണു മൈസുരുവിലെ യൂണിറ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.