ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ക്കു വിജയം
Wednesday, July 1, 2015 12:13 AM IST
ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ക്ക് വിജയം. മേഘാലയയില്‍ കോണ്‍ഗ്രസിന്റെ ബ്ളൂബെല്‍ ആര്‍. സംഗ്മയും(ചോക്പോട്ട്) ത്രിപുരയില്‍ സിപിഎമ്മിന്റെ രാമു ദാസും (പ്രതാപ്ഗര്‍) അഞ്ജന്‍ ദാസ്(സുര്‍മ) എന്നിവരും മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയു ടെ ചന്ദര്‍ സിംഗ് സിസോദിയയും (ഗാരോത്) വിജയിച്ചു.

ചോക്പോട്ടില്‍ ബ്ളൂബെല്‍ ആര്‍. സംഗ്മ എന്‍പിപിയുടെ ഫിലിപ്പോള്‍ ഡി. മരാകിനെക്കാള്‍ 2250 വോട്ടിന്റെ ഭൂരിപക്ഷം നേടി. നിയമസഭാംഗമായിരുന്ന മസോണ്‍ എസ്. സംഗ്മയുടെ ഭാര്യയാണു ബ്ളൂബെല്‍. പ്രതാപ് നഗറില്‍ രാമു ദാസ് ബിജെപിയിലെ മൌസുമി ദാസിനെ 17,326 വോട്ടിനാ ണു പരാജയപ്പെടുത്തിയത്. സുര്‍മ യില്‍ അഞ്ജന്‍ ദാസ് ബിജെപിയി ലെ ആശിഷ് ദാസിനെ 15,309 വോട്ടി നു തോല്പിച്ചു. ഗാരോതില്‍ ചന്ദര്‍ സിംഗ് ശിശോദിയ കോണ്‍ഗ്രസിന്റെ സുഭാഷ് സൊജാതിയയെക്കാള്‍ 13,709 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.