കറാച്ചിയില്‍ ചൈനീസ് മുങ്ങിക്കപ്പല്‍: ആശങ്ക വേണ്െടന്നു നാവികസേന
Wednesday, July 1, 2015 10:44 PM IST
കോല്‍ക്കത്ത: അറബിക്കടല്‍ കടന്നു ചൈനീസ് മുങ്ങിക്കപ്പലുകള്‍ പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലെത്തിയത് ആശങ്ക സൃഷ്ടിക്കുന്നില്ലെന്ന് നാവികസേന. അതേസമയം, എല്ലാ നടപടിക്രമങ്ങളും സസൂക്ഷ്മം വീക്ഷിച്ചുവരികയാണെന്നും നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ പി. മുരുകേശന്‍ പറഞ്ഞു.

ഏതെങ്കിലുമൊരു രാജ്യത്തിന്റെ മുങ്ങിക്കപ്പല്‍ മൂന്നാമതൊരു രാജ്യത്തെ തുറമുഖത്തു നങ്കൂരമിടുന്നതു സാധാരണഗതിയില്‍ ആശങ്കയ്ക്കു കാരണമല്ല. എന്നാല്‍, കറാച്ചിയില്‍ എത്തിയത് ഏതുതരം മുങ്ങിക്കപ്പലാണ് എന്നതുള്‍പ്പെടെ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ മുങ്ങിക്കപ്പലുകള്‍ വിദേശരാജ്യങ്ങളിലെ തുറമുഖങ്ങളില്‍ നങ്കൂരമിടാറുണ്െടന്നും അദ്ദേഹം പറഞ്ഞു. ദ്രുതഗതിയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള വാട്ടര്‍ ജെറ്റിന്റെ ഉദ്ഘാടനചടങ്ങിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നാവികസേനാ ഉപമേധാവി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.