കോല്‍ക്കത്തയില്‍ ബോംബ് പൊട്ടി കുട്ടി മരിച്ചു
Tuesday, August 4, 2015 12:25 AM IST
കോല്‍ക്കത്ത: വടക്കന്‍ കോല്‍ക്കത്തയിലെ താല പാര്‍ക്ക് മേഖലയില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് നാലു വയസുള്ള കുട്ടി മരിച്ചു. വഴിയില്‍നിന്നുകിട്ടിയ ബോംബ് പന്താണെന്നു കരുതി കളിച്ചപ്പോള്‍ പൊട്ടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു രണ്ടു നാടന്‍ ബോംബുകള്‍കൂടി പോലീസ് കണ്െടടുത്തു. ആരെയും അറസ്റ് ചെയ്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.