എന്‍.എച്ച്- 183 എ ളാഹയില്‍ നിന്നു പമ്പയിലേക്കു നീട്ടാന്‍ അനുമതി
Wednesday, August 5, 2015 12:26 AM IST
ന്യൂഡല്‍ഹി: പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്ന എന്‍.എച്ച്- 183 എ ളാഹയില്‍ നിന്ന് പമ്പയിലേക്കു നീട്ടാന്‍ കേന്ദ്ര ഉപരിതല ഗ താഗത മന്ത്രാലയം അനുമതി നല്‍കിയതായി ആന്റോ ആന്റണി എംപി അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. കടമ്പനാട് നിന്നും ആരംഭിച്ച് അടൂര്‍, പത്തനംതിട്ട, മൈലപ്ര, വടശേരിക്കര, ളാഹ, പ്ളാപ്പളളി, കണമല, എരുമേലി, മുണ്ടക്കയം വരെ പൂര്‍ണമായും പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുടെ കടന്നു പോകുന്ന ഈ ഹൈവേയുടെ ഉപരിതലം ബിഎംബിസിയില്‍ പുതുക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഫണ്ട് അനുവദിച്ചതായും ആന്റോ ആന്റണി പറ ഞ്ഞു. എന്‍എച്ച്- 183 എയ്ക്കും 185 നുമായി 100 കോടി രൂപ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല വഴിയുളള റോഡു വികസനത്തിനായി ആവശ്യമായ തുക അനുവദിക്കാമെന്നും മന്ത്രി ഉറപ്പു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.