ഓംനി വാന്‍ കനാലിലേക്കു മറിഞ്ഞു മലയാളി കന്യാസ്ത്രീയടക്കം ആറുപേര്‍ മരിച്ചു
ഓംനി വാന്‍ കനാലിലേക്കു മറിഞ്ഞു മലയാളി കന്യാസ്ത്രീയടക്കം ആറുപേര്‍ മരിച്ചു
Thursday, August 27, 2015 12:43 AM IST
മൈസൂരു: മൈസൂരുവിനടുത്തു ബലഗുളയില്‍ തെരുവോര കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള ഭവനത്തിന്റെ വാന്‍ മറിഞ്ഞു മലയാളി കന്യാസ്ത്രീയടക്കം ആറുപേര്‍ മരിച്ചു. രണ്ടു കുട്ടികളും രണ്ടു ജീവനക്കാരും വാന്‍ ഡ്രൈവറുമാണ് മരിച്ച മറ്റുള്ളവര്‍.

പട്ടുവം ദീനസേവന സഭയുടെ കര്‍ണാടകയിലെ നിര്‍മല പ്രൊവിന്‍സ് അംഗമായ സിസ്റര്‍ നിത്യ ഡിഎസ്എസ്(43), സ്ഥാപനത്തിലെ അന്തേവാസികളായ രാജു(12), ജോസഫ് (14), ജീവനക്കാരായ ബൈദമ്മ, സ്നേഹ, വാന്‍ ഡ്രൈവര്‍ നരസിംഹ എന്നിവരാണു മരിച്ചത്. നോര്‍ബര്‍ട്ടൈന്‍ വൈദികര്‍ നടത്തുന്ന ബാലാവാകാശ സംരക്ഷണ സ്ഥാപനമായ എക്കോയുടെ മാരുതി ഓംനി വാ നാണ് ഇന്നലെ ഉച്ച യാടെ കനാലിലേക്കു മറിഞ്ഞത്. അനാഥരായ 26 കുട്ടികളാണ് ഇവിടെയുള്ളത്. സ്ഥാപ നത്തി നു സമീപ ത്ത ുള്ള കനാലിനു മുന്നില്‍ തിരിക്കുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ മൈസൂരു കെ.ആര്‍. ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തി.


സിസ്റര്‍ നിത്യയുടെ സംസ്കാരം നാളെ രാവിലെ 10ന് പട്ടുവം ഡിഎസ്എസ് ആശ്രമ സെമിത്തേരിയില്‍ കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

തലശേരി അതിരൂപതയിലെ കല്ലുവയല്‍ ഇടവകയില്‍ പെരുവംപറമ്പ് മാവുള്ളകരിയിലെ ചക്കുംങ്കേരി പരേതനായ കുര്യന്‍-മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോയി, ജോണി, ജോസ്, മേരി, ലില്ലി, തോമസ്. മാതമംഗലം, കോളിത്തട്ട്, പട്ടുവം, ഏറ്റുകുടുക്ക, കര്‍ണ്ണാടകയിലെ മൈസൂര്‍, ബാംഗളൂര്‍ എന്നീ ശാഖാ ഭവനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമായി ബലഗുളയിലെ സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.