സിബിസിഐ വകുപ്പുകള്‍ക്കു പുതിയ സെക്രട്ടറിമാര്‍
Friday, August 28, 2015 1:01 AM IST
ന്യൂഡല്‍ഹി: ഫാ. മാത്യു പെരുമ്പില്‍, ഫാ. വരപ്രസാദ്, ഫാ. ദീപക്, ഫാ. സ്റീഫന്‍ എന്നിവരെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) വിവിധ വകുപ്പുകളുടെ കേന്ദ്ര കാര്യാലയത്തില്‍ സെക്രട്ടറിമാരായി നിയമിച്ചു.

കമീലിയന്‍സ് സഭയിലെ അംഗമായ ഫാ. മാത്യു പെരുമ്പിലിനെ സിബിസിഐ ഓഫീസിലെ ആരോഗ്യസംരക്ഷണ കാര്യാലയ സെക്രട്ടറിയായാണു നിയമിച്ചത്. ഫാ. മാത്യു ഏബ്രഹാം വിരമിച്ച ഒഴിവിലാണു പുതിയ നിയമനമെന്ന് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സിബിസിഐയുടെ സോഷ്യല്‍ കമ്മീഷന്‍സ് സെക്രട്ടറിയായി ഹൈദരാബാദ് രൂപതയിലെ ഫാ. വരപ്രസാദ് മര്‍നേനി ചുമതലയേറ്റു. ഫാ. ജോര്‍ജ് പ്ളാത്തോട്ടത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണു നിയമനം.


കര്‍മലീത്ത സഭയുടെ ബംഗളൂരു പ്രൊവിന്‍സ് അംഗമായ ഫാ. ദീപക് ഒസിഡി ആണ് യുവജനങ്ങള്‍ക്കായുള്ള സിബിസിഐ കാര്യാലയത്തിലെ പുതിയ സെക്രട്ടറി. നീതി, സമാധാനം, വികസനം എന്നിവയ്ക്കായുള്ള സിബിസിഐ ഓഫീസില്‍ മുംബൈ അതിരൂപതയിലെ ഫാ. സ്റീഫന്‍ ഫെര്‍ണാണ്ടസ് ആകും പുതിയ സെക്രട്ടറി. ഫാ. ചാള്‍സ് ഇരുദയമാണു പദവിയൊഴിഞ്ഞത്. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന സിബിസിഐ സ്റാന്‍ഡിംഗ് കമ്മിറ്റിയാണു പുതിയ നിയമനങ്ങള്‍ നടത്തിയതെന്നു ഫാ. ചിന്നയ്യന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.