മൂന്നു സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ഭൂരിപക്ഷം
Friday, August 28, 2015 11:55 PM IST
ന്യൂഡല്‍ഹി: രാജ്യത്തു മൂന്നു സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു ഭൂരിപക്ഷം. നാഗാലാന്‍ഡ്, മിസോറാം, മേഘാലയ എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് അവ.
എന്നാല്‍, ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ഉള്ളതു ദക്ഷിണേന്ത്യയിലാണ്. രാജ്യത്തെ ക്രൈസ്തവരില്‍ 46 ശതമാനം അഞ്ചു ദക്ഷിണ സംസ്ഥാനങ്ങളിലാണ്. കേരളം, കര്‍ണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ മൊത്തം 1.28 കോടി ക്രൈസ്തവര്‍ ഉണ്ട്. രാജ്യത്തെ ക്രൈസ്തവരുടെ മൊത്തം സംഖ്യ 2.78 കോടിയാണ്.

2001-11 ദശകത്തില്‍ ക്രൈസ്തവരുടെ പ്രാതിനിധ്യം അല്പം കുറഞ്ഞിട്ടുണ്ട്. 2001-ല്‍ 2.34 ശതമാനമായിരുന്നത് ഇത്തവണ 2.29 ശതമാനമായി കുറഞ്ഞു.

ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ ഉള്ളതു കേരളത്തിലാണ്. 61,41,269 പേര്‍. രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയുടെ 22.07 ശതമാനം വരുമിത്. തമിഴ്നാട്ടില്‍ 44,18,331 ക്രൈസ്തവര്‍ (15.88 ശതമാനം). ആന്ധ്രാപ്രദേശ് (തെലുങ്കാന ഉള്‍പ്പെടെ)- 11,29,784, കര്‍ണാടക- 11,42,647, മഹാരാഷ്ട്ര- 10,80,073, ഗോവ- 3,66,130, പുതുച്ചേരി- 78,550, ആന്‍ഡമാന്‍- 80,984. ദക്ഷദ്വീപ്- 317 എന്ന തോതിലും ക്രൈസ്തവര്‍ ഉണ്ട്.


ഗുജറാത്ത്- 3,16,178, മധ്യപ്രദേശ്- 2,13,282. ഛത്തീസ്ഗഡ്- 4,90,542, ഒഡീഷ- 11,61,708, ജാര്‍ഖണ്ഡ്- 14,18,608, ബംഗാള്‍- 6,58,618, ആസാം- 11,65,867. മേഘാലയ- 22,13,027, ത്രിപുര- 1,59,882, മിസോറാം- 9,56,331, മണിപ്പൂര്‍- 11,79,043. നാഗാലാന്‍ഡ്- 17,39,651. അരുണാചല്‍ പ്രദേശ്- 4,18,732 എന്നിങ്ങനെയാണു ക്രൈസ്തവ ജനസംഖ്യ.

സിക്കിമില്‍ 60,522 ഉം ബിഹാറില്‍ 1,29,247 ഉം ഉത്തര്‍പ്രദേശില്‍ 3,56,448 ഉം രാജസ്ഥാനില്‍ 96,430 ഉം ഡല്‍ഹിയില്‍ 1,46,093 ഉം ഹരിയാനയില്‍ 50,353 ഉം ഉത്തരാഖണ്ഡില്‍ 37,781 ഉം ചണ്ഡിഗഡില്‍ 8,720 ഉം പഞ്ചാബില്‍ 3,48,230 ഉം ഹിമാചല്‍പ്രദേശില്‍ 12,646 ഉം ജമ്മുകാഷ്മീരില്‍ 35,631 ഉം ക്രൈസ്തവര്‍ ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.